ഓണപ്പാട്ട്
തിരുവോണകൈനീട്ടം :
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
ആലാപനം :കെ.ജെ .യേശുദാസ് ,സുജാത
ഗാനരചന : ഗിരീഷ് പുത്തൻചേരി
സംഗീതം :വിദ്യാസാഗർ
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി
നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ
തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ്
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി...
കാവിനുള്ളിൽ വിളക്കു കൊളുത്തും കാവളം കിളിയേ
കൈവള കാതില ചാർത്തിയില്ലേ കോടിയുടുത്തില്ലേ
കാവിനുള്ളിൽ വിളക്കു കൊളുത്തും കാവളം കിളിയേ
കൈവള കാതില ചാർത്തിയില്ലേ കോടിയുടുത്തില്ലേ
കൊയ്തു കഴിഞ്ഞൊരു പാടത്തുള്ളൊരു കതിരു പെറുക്കീല്ലേ
കൊച്ചോള കുടിലിൻ മുന്നിൽ കളം മെനഞ്ഞില്ലേ
പൂക്കളം മെനഞ്ഞില്ലേ.
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി...
ആഞ്ഞിലിപ്പൂഞ്ചെപ്പിലൊളിക്കുമൊരാവണിക്കാറ്റേ
അന്നലൂഞ്ഞാലാടിയില്ലേ അലസം പാടീല്ലേ
ആഞ്ഞിലിപ്പൂഞ്ചെപ്പിലൊളിക്കുമൊരാവണിക്കാറ്റേ
അന്നലൂഞ്ഞാലാടിയില്ലേ അലസം പാടീല്ലേ
മിന്നി മിനുങ്ങണ നക്ഷത്രങ്ങൾക്കിങ്കു കൊടുത്തീലേ
പൊന്നാര്യൻ കണ്ടം നടുവാൻ ഞാറ്റടി കെട്ടീലേ
പൊൻ ഞാറ്റടി കെട്ടീലേ
പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി
നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ
തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ്
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
Comments
Post a Comment