കറുത്ത കീകളും ,വെളുത്ത കീകളും

 കറുത്ത കീകളും ,വെളുത്ത കീകളും 👇👇👇

കറുത്ത കീകളും വെളുത്ത കീകളും ചേർന്നതാണ് ഒരു ഇലക്ട്രോണിക് കീബോർഡ്.


അവയുടെ ക്രമ രീതി ശ്രദ്ധിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാൻ സാധിക്കും.

                                                          ചിത്രം :എ

അടുത്തടുത്തായി രണ്ട്  കറുത്ത കീകളും , ശേഷം അടുത്തടുത്തായി മൂന്ന് കറുത്ത കീകളും!!!!  പിന്നെയും രണ്ട് ,മൂന്ന് എന്ന് ആവർത്തിക്കുന്നു . (ചിത്രം :എ)  ശ്രദ്ധിക്കുക.

കൂടുതൽ മനസ്സിലാക്കാൻ താഴെയുള്ള ചിത്രം കാണുക 👇👇👇







ഇതിൽ നിന്നും തുടക്കക്കാർക്ക്  സംഗീതം പഠിക്കാനുള്ള ആദ്യ കീ ( മ്യൂസിക് നോട്ട് -C ) കണ്ട് പിടിക്കുന്നത് എങ്ങനെ എന്ന് നോക്കാം ..

കീബോർഡിലെ രണ്ട് കറുത്ത കീകൾ ചേർന്നിട്ടുള്ള ഭാഗത്ത് നിന്നും  ( പ്രത്യേകം ശ്രദ്ധിക്കുക മൂന്ന് കീകൾ ചേർന്നിട്ടുള്ള ഭാഗത്ത് നിന്നും ഈ രീതി പ്രായോഗികമല്ല ) തൊട്ട് ഇടത് വശത്തായി കാണുന്ന ആദ്യ വെളുത്ത കീ ആണ്  - സി (C ) . ഈ കീയിൽ നിന്നാണ് തുടക്കക്കാർ( കീബോർഡ് പഠിക്കുന്ന വിദ്യാർത്ഥികൾ )  ആദ്യം സംഗീത പഠനം ആരംഭിക്കുന്നത് . 

തൊട്ട് ഇടത് വശത്തായി കാണുന്ന ആദ്യ വെളുത്ത കീ ആണ്  - സി (C ) .

അപ്പോൾ  ഒരു കീബോർഡിൽ അകെ എത്ര സി- C നോട്ടുകൾ ഉണ്ട് എന്ന് നമുക്ക്ക ണ്ട് പിടിക്കാം.  


അപ്പോൾ  ഒരു കീബോർഡിൽ അകെ എത്ര സി- C നോട്ടുകൾ ഉണ്ട് ?

ഉത്തരം =5 

ബാക്കിയുള്ള വെളുത്ത കീകളുടെ ( നോട്ടുകളുടെ ) പേരുകൂടി മനസ്സിലാക്കാം 

C   D    E    F    G    A   B   C

സ , രി, ഗ, മ ,പ , ധ , നി, സ 





Comments

Post a Comment