കീബോർഡ് പഠനം എവിടെ നിന്ന് ആരംഭിക്കണം ?
ഒരു അധ്യാപകന്റെ കീഴിൽ അല്ലാതെ ഇത്തരം ഓൺലൈൻ ഫ്ലാറ്റ് ഫോം വഴി മ്യൂസിക് പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഉണ്ടാകുന്ന ഒരു സംശയം തന്നെ ആണ് " ഞാൻ മ്യൂസിക് എവിടെ നിന്നാണ് പഠിച്ച് തുടങ്ങേണ്ടത് ?"👀👀
ഒരു ഇലക്ട്രോണിക് കീബോര്ഡിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ( basic functions ) എന്തൊക്കെ ആണ് എന്നാണ് വിദ്യാർത്ഥികളായ നിങ്ങൾ ഒരോരുത്തരും ആദ്യം അറിഞ്ഞിരിക്കേണ്ടത് .✌
പലതരം പ്രവർത്തനങ്ങൾ അടങ്ങിയ വില കൂടിയതും കുറഞ്ഞതുമായ മ്യൂസിക് കീബോർഡുകൾ ഇന്ന് മാർകെറ്റിൽ ലഭ്യമാണ്.
YAMAHA < ALESIS < KORG< CASIO തുടങ്ങിയവ ബ്രാൻഡഡ് കീബോർഡുകൾ ആണ് .
തുടക്കക്കാർ ഒരു പുതിയ കീബോർഡ് എടുക്കുമ്പോൾ നിർബന്ധമായും അതിന്റെ പ്രവർത്തനങ്ങൾ അറിയാവുന്ന ഒരു ആളിന്റെ സഹായം തേടേണ്ടതാണ് ..അല്ലാത്ത പക്ഷം വളരെ ചീപ്പ് ആയ കീബോർഡുകൾ ഷോപ്പ്‌കാർ നിങ്ങളുടെ മേൽ അടിച്ച് ഏൽപ്പിക്കുന്നതാണ് .( എന്റെ സ്വന്തം അനുഭവം😌 )
സ്വന്തമായി ഒരു കീബോർഡ് എടുക്കുവാൻ നിങ്ങൾക്ക് ആരും സഹായമായി വന്നില്ല എങ്കിൽ ഞാൻ നിങ്ങളോടു താഴെ പറയുന്ന കീബോർഡുകൾ ശുപാർശ ചെയ്യുന്നു.
Yamaha PSR-E373 ( Rs. 12,000 to 13,000)
Yamaha PSR-I400, PSR-E463 ( Rs. 16 ,000 to 18 ,000)
Casio CTX700 61-Key (Touch Sensitive) - ( Rs. 10,000 to 11,000)
മുകളിൽ നൽകിയിട്ടുള്ള കീബോർഡുകൾ ആണ് ഞാൻ കൂടുതൽ എന്റെ സംഗീത വിദ്യർത്ഥികൾക്ക് ശുപാർശ ചെയ്യുന്നത് . ഇനി ഇവ കൂടാതെ മറ്റ് ഏത് സീരിയസിൽ പെട്ട കീബോർഡ് നിങ്ങൾ വാങ്ങിയാലും പ്രത്യേകം ശ്രദ്ധിക്കുക അവ Touch Sensitive ഉള്ളതും Portable Keyboard ആകേണ്ടതും ആണ് . കാരണം വില കുറഞ്ഞ midi റ്റൈപ്പ് കീബോർഡുകൾ ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാണ്. അത്തരം കീബോർഡുകൾ കമ്പ്യൂട്ടർ വഴി മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ ..
ഒരു മ്യൂസിക് കീബോർഡിന്റെ അടിസ്ഥാന പ്രവർത്തങ്ങൾ ഏതൊക്കെ എന്ന് നോക്കാം .
മ്യൂസിക് കീബോര്ഡിന്റെ അടിസ്ഥാന പ്രവർത്തങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ഇവിടെ ഉപയോഗിക്കുന്ന portable കീബോർഡ് ആണ് Yamaha PSR-E373.
ഈ സന്ദർഭത്തിൽ ഒരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു . മറ്റ് സംഗീത വാദ്യോപകരണങ്ങളിൽ നിന്ന് കീബോർഡിനെ വ്യത്യസ്ഥമാക്കുന്നത് അവയുടെ പ്രവർത്തന രീതിയിൽ ആണ് . ഇന്ന് കാണുന്ന എല്ലാ വാദ്യോപകരണങ്ങളുടെ ശബ്ദവും നമുക്ക് കീബോർഡിൽ വായിക്കുവാൻ സാധിക്കുന്നതാണ്. വാദ്യോപകരണങ്ങളുടെ ശബ്ദത്തിന്റെ ക്വാളിറ്റിയും അവയുടെ പെർഫെക്ഷനെ സഹായിക്കുന്ന bender,touch sensitive തുടങ്ങിയ functions അടങ്ങിയ കീബോർഡുകൾക്കാണ് മാർകെറ്റിൽ വില .
ഒരു കീബോര്ഡിന്റെ മർമ്മ പ്രധാന ഭാഗമാണ് കീസ് ( KEYS )
61-keys ആണ് ഈ കീബോഡിന് ഉള്ളത് . (എല്ലാ കീബോർഡിലും കീ-കളുടെ എണ്ണം ഒരുപോലെ അല്ല )
ശേഷം ഉള്ളത് അവയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുവാനുള്ള ഡിസ്പ്ലേ ആണ്
ഞാൻ ആദ്യം പറഞ്ഞുവല്ലോ എല്ലാ വാദ്യോപകരണങ്ങളുടെ ശബ്ദവും നമുക്ക് കീബോർഡിൽ വായിക്കുവാൻ സാധിക്കുന്നതാണ് .അതുകൊണ്ട് നമുക്ക് വാദ്യോപകരണങ്ങളെ ( instruments ) നാലായി തരം തിരിക്കാം
1.STRING instruments
2.BRASS instruments
3.WOOD WIND instruments
4.PERCUSSION instruments
കീബോര്ഡിലെ അടുത്ത പ്രധാന functions keys കളിൽപെട്ടവയാണ്
SONG ,VOICE ,STYLE
Comments
Post a Comment