കൈ വിരലുകളും അവയുടെ സ്ഥാനങ്ങളും
രണ്ട് കൈകൾ ഉപയോഗിച്ചാണ് കീബോർഡ് ( ഓർഗൻ ) പ്ലേ ചെയ്യുന്നത് .എന്നാൽ ഹാർമോണിയം പഠനത്തിന് വലത് കൈ മാത്രം മതിയാകും .
![]() |
BOTH HAND USE |
![]() |
SINGLE HAND USE |
ഒരു പിയാനോ സോങ് പ്ലേ ചെയ്യുന്നതിനുള്ള ആദ്യ പടി പിയാനോയിൽ എവിടെയാണ് കൈ വയ്ക്കേണ്ടതെന്നും ഏത് സ്ഥാനത്താണ് കൈ വെയ്‌ക്കേണ്ടതെന്നും അറിയുക .
കൈ വിരലുകളും അവയുടെ ക്രമമായ ഫിംഗർ നമ്പറും ഫോളോ ചെയ്‌താൽ നിഷ്പ്രയാസം കീബോർഡ് പഠനം എളുപ്പമാക്കാം
![]() |
Butterfly position |
വലതു കയ്യിലും / ഇടത് കയ്യിലും ഫിംഗർ നമ്പറുകളുടെ ക്രമരീതി : 1 2 3 4 5
* ആദ്യ നമ്പറിന്റെ സ്‌ഥാനം തള്ള വിരലിൽ (Thump ) നിന്നും
* രണ്ടാമത്തെ നമ്പറിന്റെ സ്‌ഥാനം ചൂണ്ടുവിരലിൽ ( index finger )നിന്നും
* മുന്നാമത്തെ നമ്പറിന്റെ സ്‌ഥാനം നടുവിരലിൽ (middle finger) നിന്നും
* നാലാമത്തെ നമ്പറിന്റെ സ്‌ഥാനം മോതിരവിരലിൽ (ring finger ) നിന്നും
* അഞ്ചാമത്തെ നമ്പറിന്റെ സ്‌ഥാനം ചെറുവിരലിൽ (pinky finger ) ആണ് അവസാനിക്കേണ്ടത് .
എന്നാൽ അവയുടെ ആരോഹണ അവരോഹണ രീതിയിൽ ഫിംഗർ നമ്പർ ഒരുപോലെ അല്ല .
![]() |
Accending |
വലുത് കയ്യിൽ ആരോഹണ രീതിയിൽ വായിക്കുമ്പോൾ തള്ളവിരലിൽ നിന്ന് ചെറുവിരലിലേക്കും . എന്നാൽ ഇടത് കയ്യിൽ , ചെറുവിരലിൽ നിന്ന് തള്ളവിരലിലേക്കും ആണ് എന്ന് പ്രത്യേകം ഓർക്കുക . ഇതിന് കാരണം നമ്മുടെ കൈകളുടെ പൊസിഷൻസ് ആണ് . ഈ രീതിയെ വിളിക്കുന്ന പേരാണ് ബട്ടർഫ്‌ളൈ പൊസിഷൻ .(മുകളിലത്തെ ചിത്രം ശ്രദ്ധിക്കുക ).
ശാസ്ത്രീയമായി കീബോർഡ് പഠനത്തിന് വലതുകൈ ഉപയോഗിച്ച് തള്ളവിരൽ , ചൂണ്ടുവിരൽ , നടുവിരൽ ,മോതിര വിരൽ എന്നിവയാണ് ഉപയോഗിക്കുന്നത് . ഇടത് കൈ ഉപയോഗിച്ച് മോതിര വിരൽ , നടുവിരൽ , ചൂണ്ട് വിരൽ ,തള്ള വിരൽ എന്നിവയാണ് ഉപയോഗിക്കുന്നത് . ഇവിടെ ചെറുവിരൽ പ്രയോഗത്തിൽ കുറവാണ് .അതിന് കാരണം ചെറുവിരൽ നീളം കുറവും ശക്തി കുറഞ്ഞ വിരലും ആയതിനാലാണ് . എന്നാൽ പാശ്ചാത്യ സംഗീതത്തിന് ചെറു വിരൽ ഉപയോഗിക്കുന്നു . പാശ്ചാത്യ സംഗീതത്തിന് ഉപയോഗിക്കുന്ന ഫിംഗർ പൊസഷൻസ് ആണ് ഞാൻ നിങ്ങൾക്കും ഇവിടെ പറഞ്ഞ് തരുവാൻ പോകുന്നത് .
നിങ്ങൾ ഇപ്പോൾ തുടക്കക്കാരാണ് ആയതിനാൽ വലത് കൈ കൊണ്ട് മാത്രം ഇപ്പോൾ പഠനം ആരംഭിക്കുക .
അതിന് ഞാൻ നിങ്ങൾക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ സമയം ഇരുപത് മിനിറ്റ് വീതം ഏഴ് ദിവസം തുടരെ പരിശ്രമിക്കേണ്ടതാണ് .
നിങ്ങൾ ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുന്നവർ അല്ല ഇവിടെ നിങ്ങളുടെ സമയം നിശ്ചയിക്കുന്നത് നിങ്ങൾ തന്നെ ആണ് . ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞോട്ടെ .. ഒരു കാര്യം പഠിച്ച് പരിശീലിച്ച ഒരാൾക്ക് മാത്രമേ അവ പഠിക്കാൻ എത്ര സമയം വേണ്ടി വരും എന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ
ഇവിടെ ഞാൻ നൽകിയ സമയം ഏഴ് ദിവസം ആണ് . ആദ്യ രണ്ട് ദിവസം നിങ്ങൾക്ക് വളരെ പ്രയാസമായി തോന്നാം , ഒരു ടൈമർ വെച്ച് പരിശീലിക്കുക .. അധിക സമയം എടുക്കേണ്ട ആവശ്യമില്ല വെറും ഇരുപത് മിനിറ്റ് മാത്രം വിനിയോഗിച്ചാൽ മതിയാകും . ആ ഏഴ് ദിവസത്തിന് ശേഷം മാത്രം വീണ്ടും നിങ്ങൾ ഇവിടേക്ക് തിരിച്ച് വരുക , കാരണം എനിക്ക് ഉറപ്പുണ്ട് , ഈ keymaster ബ്ലോഗിലൂടെ എനിക്ക് നിങ്ങളെ ഓരോരുത്തരെയും മ്യൂസിക് പഠിപ്പിക്കുവാൻ കഴിയുമെന്ന് .
സംഗീതം എന്നല്ല മറ്റേത് വിഷയം എടുത്താലും പരിശീലനം ഇല്ലാതെ എവിടെയും എത്തിച്ചേരാൻ കഴിയുകയില്ല . അതിനാൽ അറിവിന് പകരമായി മാത്രം ഇത്തരം ബ്ലോഗുകൾ ഉപയോഗിക്കുക . ശേഷം നന്നായി സമയമെടുത്ത് പ്രാക്ടീസ് ചെയ്യുക .അല്ലാത്ത പക്ഷം നിങ്ങൾ സംഗീതം പഠിക്കുന്നതിന് പകരം ഇത്തരം ബ്ലോഗുകൾ സന്ദർശിക്കുന്ന അതിഥികൾ ആയി മാത്രം മാറും .....
Comments
Post a Comment