ഊതിക്കാച്ചിയ പൊന്ന്
അമൃതകലയായ് നീ വിടരുന്നെൻ
ആലാപനം :കെ ജെ യേശുദാസ്
ഗാനരചന:പൂവച്ചൽ ഖാദർ
സംഗീതം : എം കെ അർജ്ജുനൻ
ഊതിക്കാച്ചിയ പൊന്ന്
അമൃതകലയായ് നീ വിടരുന്നെൻ
ആലാപനം :കെ ജെ യേശുദാസ്
ഗാനരചന:പൂവച്ചൽ ഖാദർ
സംഗീതം : എം കെ അർജ്ജുനൻ
അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ
അമൃതമഴയായ് നീ പൊഴിയുന്നെൻ മനസ്സിൽ
ഇനിയെൻ നിഴലാകാൻ പ്രിയതോഴീ
വന്നാലും വന്നാലും പ്രിയതോഴീ
അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ
അമൃതമഴയായ് നീ പൊഴിയുന്നെൻ മനസ്സിൽ
ഇനിയെൻ നിഴലാകാൻ പ്രിയതോഴീ
വന്നാലും വന്നാലും പ്രിയതോഴീ
നിൻ നേത്രമെഴുതുമൊരു സന്ദേശം
സന്ദേശകവിതയിലെൻ മോഹജാലം
രോമാഞ്ചമണിയുകയായ് കാമിനീ
കോപിഷ്ഠയായി നിന്ന സുന്ദരീ
സുന്ദരീ..... സുന്ദരീ......
ഒരു നാളും വാടാത്ത മലരു തരാം
അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ
അമൃതമഴയായ് നീ പൊഴിയുന്നെൻ മനസ്സിൽ
ഇനിയെൻ നിഴലാകാൻ പ്രിയതോഴീ
വന്നാലും വന്നാലും പ്രിയതോഴീ
നിൻ വാക്കിലൊഴുകുമൊരു സംഗീതം
സംഗീത ധാരയിലെൻ മൗനങ്ങൾ
വാചാലമാകുകയായ് രാഗിണി
കോപിഷ്ഠയായി നിന്ന സുന്ദരീ
സുന്ദരീ... സുന്ദരീ.....
ഒരു നാളും കൊഴിയാത്ത കതിരു തരാം
അമൃതകലയായ് നീ വിടരുന്നെൻ നഭസ്സിൽ
അമൃതമഴയായ് നീ പൊഴിയുന്നെൻ മനസ്സിൽ
ഇനിയെൻ നിഴലാകാൻ പ്രിയതോഴീ
വന്നാലും വന്നാലും പ്രിയതോഴീ
VIDEO SONG👇👇👇
Comments
Post a Comment