ഉത്രം നക്ഷത്രം
അനുഭൂതി പൂക്കും നിൻ മിഴികളിൽ
ആലാപനം :കെ എസ് ചിത്ര
ഗാനരചന/ സംഗീതം : സണ്ണി സ്റ്റീഫൻ
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ് തീരും
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
ഉള്ളം നിറയും ഋതുകാന്തിയായ് നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞു
മൃദുതരമുതിരും സുരഭില രാവിൻ കതിരായ്
നീയെൻ പുണ്യം പോലേ
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്
നീയെൻ പുണ്യം പോലേ
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ് തീരും
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
VIDEO SONG👇👇👇
Comments
Post a Comment